Search
Close this search box.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുഎഇ മുൻനിരയിലെത്തണം : അടുത്ത 10 വർഷത്തേക്കുള്ള സാമ്പത്തിക അജണ്ടകൾ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്.

UAE must be at the forefront of the global economy: Sheikh Mohammed announced the economic agenda for the next 10 years.

യുഎഇയുടെ സമ്പദ്‌വ്യവസ്ഥയെ ലോകത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റാൻ സഹായിക്കുന്ന 10 സാമ്പത്തിക അജണ്ടകൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് പുറത്തിറക്കി.

യുഎഇയുടെ സാമ്പത്തിക അജണ്ടകൾ എന്ന തലക്കെട്ടിൽ ലോകത്തെമ്പാടുമുള്ള മികച്ച പ്രതിഭകളെ ആകർഷിക്കുന്ന ആഗോളതലത്തിൽ തുറന്ന സ്വതന്ത്ര വിപണി സമ്പദ്‌വ്യവസ്ഥയായി രാജ്യം പ്രവർത്തിക്കുക, സുസ്ഥിരവും സന്തുലിതവുമായ ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുണ്ടാക്കുക,രാജ്യത്തേക്ക് യുവാക്കളെ ആകർഷിക്കുക എന്നിങ്ങനെയുള്ള തത്വങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുഎഇയെ മുൻനിരയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.

1. ആഗോളതലത്തിൽ തുറന്ന സ്വതന്ത്ര വിപണി സമ്പദ് വ്യവസ്ഥ.

2. മികച്ച പ്രതിഭകളെ ആകർഷിക്കുക.

3. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ.

4. യുവാക്കളെ പരിപോഷിപ്പിക്കുക.

5. സുസ്ഥിരവും സന്തുലിതവുമായ സമ്പദ്‌വ്യവസ്ഥ.

6. ശക്തവും സുസ്ഥിരവുമായ സാമ്പത്തിക വ്യവസ്ഥ.

7. ശക്തവും നീതിയുക്തവുമായ നിയമനിർമ്മാണ അന്തരീക്ഷം.

8. സുതാര്യതയും നിയമങ്ങളും.

9. ശക്തമായ ബാങ്കിംഗ് മേഖല.

10. ഗതാഗത, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ

എന്നിങ്ങനെയാണ്
യുഎഇയുടെ അടുത്ത 10 വർഷത്തേക്കുള്ള സാമ്പത്തിക അജണ്ടകളായി ഷെയ്ഖ് മുഹമ്മദ്‌ പ്രഖ്യാപിച്ചത്.

ദേശീയ വികസനത്തിന്റെ അടുത്ത ഘട്ടത്തിന് ഈ തത്വങ്ങൾ ഒരു സാമ്പത്തിക മാർഗരേഖയായി വർത്തിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!