യുഎഇയിൽ വഞ്ചനയ്ക്കും ഇലക്ട്രോണിക് ബ്ലാക്ക്‌മെയിലിനും സാധ്യതയുള്ള മന്ത്രാലയത്തിന്റെ പേരിലുള്ള സംശയാസ്പദമായ ഫോൺ കോളുകളോടും സന്ദേശങ്ങളോടും ഇടപഴകരുതെന്ന് ഉപദേശിച്ച് ആഭ്യന്തര മന്ത്രാലയം (MOI) യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.
യുഎഇയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ ഉപയോക്താക്കളുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫോൺകോളുകളും സന്ദേശങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിലുള്ള സംശയാസ്പദമായ ഫോൺ കോളുകളോടും സന്ദേശങ്ങളോടും ഇടപഴകരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ഇത്തരത്തിലുള്ള ഒരു ഉപയോക്താക്കളുടെയും ഡാറ്റ അപ്‌ഡേറ്റും, ടെക്‌സ്‌റ്റ് സന്ദേശങ്ങളും മന്ത്രാലയം ആവശ്യപ്പെടുന്നില്ല. ഇത്തരം സംശയാസ്പദമായ കോളുകൾക്കും ടെക്‌സ്‌റ്റ് മെസേജുകൾക്കും മറുപടിയായി സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും താമസക്കാർ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.