കഴിഞ്ഞ 365 ദിവസങ്ങളിലായി യുഎഇയുടെ ചില പ്രധാന നേട്ടങ്ങൾ കാണിക്കുന്ന ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഹെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പോസ്റ്റ് ചെയ്ത ഒരു സുപ്രധാനവീഡിയോ ഇതിനകം വൈറലായിട്ടുണ്ട്
”365 ദിവസം കൊണ്ട് ഒരു രാജ്യത്തിന് എന്ത് നേടാനാകും?” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. 2023-ൽ യുഎഇ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളും അസാധ്യമെന്ന പറഞ്ഞ പലതും യാഥാർഥ്യമാക്കിയതും വീഡിയോയിൽ പറയുന്നുണ്ട്.
മഹാമാരിയുടെ വെല്ലുവിളികളെ മറികടന്ന് ‘‘എക്‌സ്‌പോ 2020 ദുബായ്” വിജയകരമായി ആതിഥേയത്വം വഹിച്ചുകൊണ്ട് യുഎഇ അസാധ്യമായത് നിറവേറ്റിയതും, മ്യൂസിയം ഓഫ് ഫ്യുച്ചർ (A Architectural Icon ) എഞ്ചിനീയറിംഗ് നിയമങ്ങളെ വെല്ലുവിളിച്ച്, യുഎഇ ലോകത്തിന് “ഫ്യൂച്ചർ മ്യൂസിയം” സമ്മാനിച്ചതും ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന അർഹമായ പദവി നേടിയെടുത്ത ഒരു വാസ്തുവിദ്യാ അത്ഭുതം നിർമ്മിച്ചതും,ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ, എണ്ണ ഇതര വ്യാപാരത്തിൽ ശ്രദ്ധേയമായ 17 ശതമാനം വളർച്ച രേഖപ്പെടുത്തി, 2.2 ട്രില്യൺ ദിർഹത്തിലെത്തി യുഎഇ അസാധ്യമായ നേട്ടം കൈവരിച്ചതും, മഹാമാരി കഴിഞ്ഞ് 25 മില്യൺ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് അസാധ്യമാണെന്ന് പലരും കരുതി. എന്നിരുന്നാലും, ദശലക്ഷക്കണക്കിന് സന്ദർശകരെ ഊഷ്മളമായി സ്വീകരിച്ചുകൊണ്ട് യുഎഇ വീണ്ടും ചരിത്രം സൃഷ്ടിച്ചതും, ആഗോള തലത്തിൽ കഴിവ് തെളിയിച്ചുകൊണ്ട്, 186 ആഗോള വികസന സൂചികകളിൽ ഒന്നാമതെത്തി യുഎഇ ഒരു നേതാവായി ഉയർന്നതും, വിസയുടെ ആവശ്യമില്ലാതെ തന്നെ 180 രാജ്യങ്ങളിൽ പ്രവേശിക്കാൻ പൗരന്മാരെ അനുവദിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ആയി യുഎഇയുടെ പാസ്‌പോർട്ട് മാറിയതും, യുഎഇ ലോകത്തിലെ ദരിദ്രർക്കായി ഒരു മാസത്തിനുള്ളിൽ ഒരു ബില്യൺ ഭക്ഷണം ശേഖരിച്ചതും, ലോകത്തിലെ ഏറ്റവും വലിയ വായനാ സംരംഭമായ അറബ് റീഡിംഗ് ചലഞ്ചിനൊപ്പം 24.8 മില്ല്യൺ വിദ്യാർത്ഥികളെ ഒരുമിച്ച് കൊണ്ടുവന്ന് അറബ് യുവാക്കൾക്കിടയിൽ വായനയോടുള്ള ഇഷ്ടം വളർത്തിയതും, എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകൾ തകർത്തുകൊണ്ട്, ശുദ്ധമായ ഊർജത്തിൽ നിക്ഷേപിക്കുന്നതിനുള്ള 100 ബില്യൺ ഡോളറിന്റെ കരാറിൽ യുഎഇ ഒപ്പുവച്ചപ്പോൾ ലോകമെമ്പാടുമുള്ള ശുദ്ധ ഊർജത്തിലെ ഏറ്റവും വലിയ നിക്ഷേപകരായതും, COP 28 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് യുഎഇ ആഗോള വേദിയിൽ 140 രാഷ്ട്രത്തലവന്മാരെ ചേർത്തുകൊണ്ട് പങ്ക് ഉറപ്പിച്ചതും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള നിർണായക സംഭാഷണങ്ങളിൽ ഏർപ്പെട്ടതും, രാത്രികാലങ്ങളിൽ പോലും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കി പ്രാദേശിക സംഘർഷങ്ങൾക്കിടയിലും യുഎഇ സുരക്ഷാ സൂചികയിൽ ഇത് ഒന്നാം സ്ഥാനത്തായതുമെല്ലാം ഈ വീഡിയോയിൽ എടുത്തുപറയുന്നുണ്ട്.
2023-ലെ യുഎഇയുടെ ആത്മാവിനെ ഉയർത്തിക്കാട്ടുന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
https://twitter.com/HamdanMohammed/status/1722235752980099124






