ദുബായ് റൈഡ് സൈക്ലിംഗ് ഇവന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കും, സ്വന്തമായി സൈക്കിളുകൾ ഇല്ലാത്ത താമസക്കാർക്കും സന്ദർശകർക്കും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും കരീം ബൈക്കും ചേർന്ന് സൗജന്യ സൈക്കിളുകൾ നൽകുമെന്ന് ഇന്ന് പ്രഖ്യാപിച്ചു.
ദുബായ് റൈഡിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ സൈക്കിളുകൾകരീമിന്റെ എൻട്രൻസ് A , മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ (MOTF), ട്രേഡ് സെന്റർ സ്ട്രീറ്റ്, എന്നിവിടങ്ങളിലെ സൈക്കിൾ ഡോക്കിംഗ് സ്റ്റേഷനുകളിൽ നിന്ന് എടുക്കാവുന്നതാണ്. എൻട്രൻസ് E , Lower FCS, ഫിനാൻഷ്യൽ സെന്റർ റോഡ് റോഡ അൽ മുറൂജ് ബിൽഡിംഗ് Aയ്ക്ക് അടുത്തായി ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലും സൈക്കിളുകൾ എടുക്കാവുന്നതാണ്.
ദുബായ് റൈഡിൽ പങ്കെടുക്കുന്നവർക്ക് ദുബായിലുടനീളമുള്ള 192 സ്റ്റേഷനുകളിൽ നിന്ന് കരീം സൈക്കിളുകൾ സബ്‌സ്‌ക്രൈബുചെയ്യാനും വാടകയ്‌ക്കെടുക്കാനും കഴിയും. കൂടാതെ ദുബായ് റൈഡിനായതിനാൽ 45 മിനിറ്റിലധികം ദൈർഘ്യമുള്ള റൈഡുകൾക്കുള്ള ഓവർടൈം ഫീസും നൽകേണ്ടിവരില്ല.
സൗജന്യ സൈക്കിളുകൾ എടുക്കുന്നവർ Careem ആപ്പ് ഡൗൺലോഡ് ചെയ്ത് ‘Bike’ ഐക്കണിൽ ക്ലിക്ക് ചെയ്ത് നവംബർ 12-ന് പുലർച്ചെ 2 മണി മുതൽ രാവിലെ 7.30 വരെ ദിർഹം 00.00-ന് സജ്ജീകരിച്ച ‘‘Dubai Ride Pass’ എന്ന് സബ്‌സ്‌ക്രൈബുചെയ്യേണ്ടതുണ്ട്. സൈക്കിളുകൾ ഉപയോഗിക്കാൻ ദുബായ് റൈഡ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും പങ്കെടുക്കുന്ന എല്ലാവരും സ്വന്തം ഹെൽമറ്റ് കൊണ്ടുവരികയും വേണം. സുരക്ഷാ നടപടിയെന്ന നിലയിൽ അവരവരുടെ കാർഡ് വിശദാംശങ്ങളും നൽകേണ്ടതുണ്ട്.
ദുബായ് റൈഡ് റൂട്ടുകൾ നവംബർ 12 ഞായറാഴ്ച്ച രാവിലെ 6.15 മുതൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കും എല്ലാ സൈക്ലിസ്റ്റുകളും രാവിലെ 6.30 ന് യാത്ര ആരംഭിച്ച് 7.30 ന് അവസാനിപ്പിക്കുകയും വേണം.
https://twitter.com/rta_dubai/status/1722653776694137027?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Etweet




