2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസത്തെ ലാഭം എമിറേറ്റ്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. ശക്തമായ യാത്രാ ഡിമാൻഡ് കാരണം എമിറേറ്റ്സ് ആദ്യ പകുതിയിൽ 10.1 ബില്യൺ ദിർഹം ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023-24 അർദ്ധവർഷ അറ്റാദായം 10.1 ബില്യൺ ദിർഹം (യുഎസ് $ 2.7 ബില്യൺ) റിപ്പോർട്ട് ചെയ്തപ്പോൾ കഴിഞ്ഞ വർഷത്തെ റെക്കോർഡ് അർദ്ധവർഷ ലാഭമായ 4.2 ബില്യൺ ദിർഹത്തെയാണ് മറികടന്നത്. കഴിഞ്ഞ വർഷത്തെ 56.3 ബില്യൺ ദിർഹത്തിൽ നിന്ന് 20% വർദ്ധനവോടെ 2023-24ലെ ആദ്യ ആറ് മാസങ്ങളിൽ ഗ്രൂപ്പ് വരുമാനം 67.3 ബില്യൺ ദിർഹം ആയിരുന്നു.
ഗ്രൂപ്പ് 20.6 ബില്യൺ ദിർഹം (5.6 ബില്യൺ യുഎസ് ഡോളർ) EBITDA ( Earnings before interest, taxes, depreciation, and amortization )യും റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 15.3 ബില്യൺ ദിർഹത്തിൽ നിന്ന് ഗണ്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.