യുഎഇയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ചില പ്രദേശങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏതെങ്കിലും ഔട്ട്ഡോർ ആക്ടിവിറ്റിയുടെ കാര്യത്തിൽ താമസക്കാർ ശ്രദ്ധയെടുക്കണമെന്നും അധികൃതർ അറിയിച്ചു. കടൽത്തീരത്ത് എത്താൻ ആഗ്രഹിക്കുന്നവർക്ക്, കടലിലെ അവവസ്ഥയെക്കുറിച്ചും NCM മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പലയിടങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇന്ന് അല്പം താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസുമായേക്കാം.
https://twitter.com/ncmuae/status/1722780239783153756?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1722780239783153756%7Ctwgr%5Edbbd305746bdc10a6d1edf71a55a390345547968%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.khaleejtimes.com%2Fuae%2Fweather%2Fuae-weather-chance-of-rainfall-today-temperatures-to-increase






