ദുബായിൽ റോഡിൽ നിയമം തെറ്റിച്ച് വാഹനം വളച്ചെടുത്ത ഡ്രൈവറെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. നിയുക്തമല്ലാത്ത സ്ഥലങ്ങളിലോ തെറ്റായ രീതിയിലോ അനധികൃതമായി വാഹനം വളയ്ക്കുകയോ ചെയ്താൽ കനത്ത പിഴ ഈടാക്കുമെന്ന് ദുബായ് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
ദുബായ് പോലീസിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 10 മാസത്തിനിടെ ഇത്തരത്തിൽ 29,463 നിയമലംഘനങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളിലായി മൊത്തത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.