ദുബായ് ട്രാം 2014 നവംബർ 11 ന് ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഏകദേശം 52 മില്യൺ റൈഡർമാർക്ക് സേവനം നൽകുകയും 5.3 മില്യൺ കിലോമീറ്റർ യാത്ര ചെയ്യുകയും ചെയ്തതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ശനിയാഴ്ച അറിയിച്ചു.
ട്രിപ്പ് ടൈമിംഗ് സിസ്റ്റത്തിലെ പുനഃക്രമീകരണത്തിലൂടെയും മെച്ചപ്പെട്ട കൃത്യനിഷ്ഠതയിലൂടെയും ട്രാം യാത്രാ സമയം രണ്ട് മിനിറ്റ് വിജയകരമായി കുറച്ചതായും അതോറിറ്റി പറഞ്ഞു. ഇത് യാത്രക്കാർക്ക് ട്രാമിനെ കൂടുതൽ കാര്യക്ഷമവും വിശ്വസനീയവും സുരക്ഷിതവുമായ ട്രാൻസിറ്റ് മോഡാക്കി മാറ്റി.
ദുബായ് മറീനയിൽ നിന്ന് പാം ജുമൈറയിലേക്കും അൽ സുഫൂയിലേക്കും പോകുന്ന 14.5 കിലോമീറ്റർ ദുബായ് ട്രാം ദുബായ് മെട്രോയെയും പാം മോണോറെയിലിനെയും ബന്ധിപ്പിക്കുന്ന ദുബായുടെ പൊതുഗതാഗത ശൃംഖലയുടെ അവിഭാജ്യ ഘടകമാണ്. ദുബായ് മീഡിയ സിറ്റി, പാം ജുമൈറ, ദുബായ് നോളജ് പാർക്ക്, ദുബായ് മറീന, ജുമൈറ ബീച്ച് റെസിഡൻസ്, അൽ സുഫൗ റോഡ് എന്നിവിടങ്ങളിൽ ദുബായ് ട്രാം സേവനം നൽകുന്നുണ്ട്. ഈ ജനപ്രിയ വിനോദസഞ്ചാര മേഖലകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
Since launched in 2014, #DubaiTram has served about 52 million riders, cementing its role as an integral component of Dubai's public transportation network. This surge in tram ridership is attributed to several improvements in the tram intersections and operational efficiency.… pic.twitter.com/lJ8vpBjXNf
— RTA (@rta_dubai) November 11, 2023