യുഎഇയിലെ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെ വരെ ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ചില സമയങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്.
അബുദാബിയിൽ താപനില 34 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ദുബായിൽ 35 ഡിഗ്രി സെൽഷ്യസ് വരെ താപനില അൽപ്പം ഉയർന്ന് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ ശനിയാഴ്ച രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 35.8 ഡിഗ്രി സെൽഷ്യസായിരുന്നു.