യുഎഇയിൽ നവംബർ 15-18 തീയതികളിൽ വ്യത്യസ്ത തീവ്രതയുള്ള മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി NCM) അറിയിച്ചു. 28 ദിവസം തുടർച്ചയായി മഴ ലഭിച്ചതിന് പിന്നാലെയാണ് ഏറ്റവും പുതിയ ഈ കാലാവസ്ഥാ മുന്നറിയിപ്പ്.
നവംബർ 15 ബുധനാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വൈകുന്നേരത്തോടെയാണ് മഴ പ്രതീക്ഷിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തിന്റെ കിഴക്ക്, വടക്ക്, തീരപ്രദേശങ്ങളിൽ ഇടിമിന്നലും മഴയും പ്രതീക്ഷിക്കാം. രാജ്യത്തിന്റെ കിഴക്ക് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും മഴ പ്രവചനവും നിലനിൽക്കെ ശനിയാഴ്ച കാലാവസ്ഥയ്ക്ക് ശമനമുണ്ടാകും.