വരും ദശകങ്ങളിൽ വ്യോമയാന മേഖലയുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് ദുബായ് എയർഷോ 2023-ൽ സംസാരിക്കുന്നതിനിടെ ഇന്ന് ചൊവ്വാഴ്ച ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് വെളിപ്പെടുത്തി.
വ്യോമയാന മേഖല അനുദിനം വികസിച്ചുകൊണ്ടിരിക്കുമ്പോൾ യാത്രാനുഭവങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒരു പരിസ്ഥിതി സൗഹൃദ ട്രെയിൻ നിങ്ങളെ നിങ്ങളുടെ വീടിന്റെ പരിസരത്ത് നിന്നും കൂട്ടിക്കൊണ്ടുപോകുകയും യാത്രയ്ക്ക് മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പിംഗിന് മതിയായ സമയം നൽകുകയും ചെയ്യുന്ന ഒരു സൗകര്യവുമാണ് ഇനി തന്റെ കാഴ്ചപ്പാടിൽ ഭാവിയിൽ വരാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു
നിങ്ങൾ ഇറങ്ങുന്നിടത്ത് വളരെ പെട്ടെന്നുള്ള ഒരു ചെക്ക്-ഇൻ നൽകാൻ കഴിയുകയും ബാഗേജ്ജ് നൽകി ശുദ്ധമായ ഊർജ്ജത്തിൽ ഓടുന്ന ട്രെയിനിലൂടെ നിങ്ങളെ നേരിട്ട് നിങ്ങളുടെ വിമാനത്തിന് അടുത്തുള്ള ഗേറ്റിലേക്ക് കൊണ്ടുപോകുകയും ചെയ്യും. സാങ്കേതികവിദ്യ ശരിയാണെങ്കിൽ ഭാവിയിൽ ഒരു മെഗാ ടെർമിനൽ ഉണ്ടാകില്ല . യാത്ര വളരെ അടുപ്പമുള്ളതായിരിക്കും, ന്യൂയോർക്കിനെ അടയാളപ്പെടുത്തുന്ന വണ്ടിയിൽ കയറി, നിങ്ങളുടെ ന്യൂയോർക്ക് ഫ്ലൈറ്റ് കാത്തിരിക്കുന്ന കോൺകോഴ്‌സിൽ എത്തുക. വലിയ നടത്ത ദൂരമില്ലാതെ ഉപഭോക്താക്കൾക്ക് ഇത് കൂടുതൽ മനോഹരമായ അനുഭവം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് കണക്റ്റഡ് കോൺകോർസുകളുടെ ഒരു പരമ്പരയാണെന്നും ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ചെക്ക്-ഇൻ, ഡിപ്പാർച്ചർ പ്രക്രിയയിൽ വിപ്ലവകരമായ മാറ്റത്തിന്റെ വക്കിലാണെന്നും തടസ്സങ്ങളില്ലാത്ത യാത്രയുടെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന അത്യാധുനിക AI സാങ്കേതികവിദ്യകൾ, പരമ്പരാഗത തടസ്സങ്ങൾ ഇല്ലാതാക്കുകയും യാത്രക്കാരുടെ മൊത്തത്തിലുള്ള അനുഭവം കാര്യക്ഷമമാക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യാത്രക്കാർക്ക് സന്തോഷവും പുതിയ അനുഭവങ്ങളും നൽകുന്ന വിമാനത്താവളങ്ങൾ സ്വാഗതാർഹമായ ഒരു സ്ഥലമാകണമെന്ന് ദുബായ് എയർപോർട്ട് മേധാവി ഊന്നിപ്പറഞ്ഞു. യാത്രാ വിവരങ്ങൾ നല്കാൻ ട്രാവൽ ഏജന്റുമാരുടെയോ മൂന്നാം കക്ഷികളുടെയോ ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.