വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളും സേവനങ്ങളും വികസിപ്പിക്കാനുള്ള തീരുമാനത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ വിമാനം വൈകലുൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് എം ഡി അലോക് സിങ് പറഞ്ഞു. ദുബായില്‍ വ്യാപാര പങ്കാളികൾക്കായി നടത്തിയ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
15 മാസത്തിനകം വലിയ മാറ്റങ്ങൾ കാണാനാകുമെന്നാണാണ് എയർ ഇന്ത്യ നൽകുന്ന ഉറപ്പ്. യാത്രാ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് എം ഡിയുടെ പ്രഖ്യാപനങ്ങൾ. ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവ്വീസുകളടക്കം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകൾ പുതുക്കിയും മാറ്റങ്ങൾ വരുത്തിയുമുള്ള നിരന്തര പരിശ്രമങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ്.