യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇന്നും മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ദ്വീപുകളിലേക്കും ചില തീരപ്രദേശങ്ങളിലേക്കും ചില ആന്തരിക മേഖലകളിലേക്കും മഴ വ്യാപിക്കുകയും ചെയ്യും. ദുബായുടെ ചില ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ ചെറിയതും കനത്തതുമായ മഴയെ ലഭിച്ചിരുന്നു.
ഔട്ട്ഡോർ പ്രവർത്തനങ്ങളുടെ കാര്യത്തിൽ മുന്കരുതലെടുക്കണമെന്നും നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളും NCM നൽകിയിട്ടുണ്ട്.