ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തം ഉടൻ തന്നെ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ഇന്നലെ വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്.
ഉച്ചകഴിഞ്ഞ് 3.34നാണ് യൂസ്‌ഡ് കാറിന്റെ സ്‌പെയർ പാർട്‌സുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിത്തമുണ്ടായതായി ഷാർജ പോലീസ് ഓപ്പറേഷൻസ് റൂമിന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചത്. ഷാർജ സിവിൽ ഡിഫൻസിൽ നിന്നുള്ള ടീമുകളെ ഉടൻ തന്നെ സ്ഥലത്തേക്ക് അയച്ചു, അഗ്നിശമന സേനാംഗങ്ങൾ റെക്കോർഡ് സമയത്തിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി, ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞു.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.