യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
അബുദാബിയിലും ദുബായിലും താപനില 31 ഡിഗ്രി സെൽഷ്യസിൽ എത്തും. 22 ഡിഗ്രി സെൽഷ്യസും 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും ഇവിടങ്ങളിലെ കുറഞ്ഞ താപനില. ചിലയിടങ്ങളിൽ ഇന്ന് പൊടികാറ്റ് വീശാനും സാധ്യതയുണ്ട്.