വീടുകളിൽ ഉയർന്ന അളവിൽ ഭക്ഷണം പാഴാക്കുന്നവർക്ക് പിഴ ചുമത്തുന്ന നിയമം പരിഗണനയിലെന്ന് യുഎഇയുടെ ഫുഡ് ലോസ് & വേസ്റ്റ് സംരംഭമായ നിഅ്മ (Ne’ma )യുടെ തലവനായ ഖുലൂദ് ഹസൻ അൽ നുവൈസ് പറഞ്ഞു.
ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം രാജ്യത്തെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രേത്സാഹിക്കുകയാണ് ഈ നിയമം ലക്ഷ്യം വെക്കുന്നത്.
യുഎഇയിൽ ഭക്ഷണം പാഴാക്കുന്നതിന്റെ തോത് വളരെ കൂടുതലാണെന്നും ഇത് വേദനാജനകമാണെന്നും നിഅ്മയുടെ ദേശീയ സ്റ്റിയറിംഗ് കമ്മിറ്റി സെക്രട്ടറി ജനറൽ എംഎസ് അൽ നുവൈസ് പറഞ്ഞു.
പ്രതിവർഷം 6 ബില്യൺ ദിർഹം (1.63 ബില്യൺ ഡോളർ) ഭക്ഷണം എമിറേറ്റുകളിൽ പാഴാക്കപ്പെടുന്നുവെന്നാണ് നിഅ്മയുടെ കണക്ക്.