ദുബായ് ആതിഥേയത്വം വഹിക്കുന്ന കോപ് 28 വൻ വിജയമാക്കുന്നതിനായുള്ള ഒരുക്കങ്ങളിലാണ് യുഎഇ ഭരണാധികാരികൾ.
2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്‌സ്‌പോ സിറ്റിയിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി ”കോപ് 28” ആയി ബന്ധപ്പെട്ട് ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടുമെന്നും പ്രത്യേക നോൾ കാർഡുകൾ പുറത്തിറക്കുമെന്നും കൂടുതൽ ഗതാഗത സൗകര്യങ്ങളൊരുക്കുമെന്നും ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
ഹൈബ്രിഡ് ടാക്‌സികൾ, ഇലക്ട്രിക് ആഡംബര വാഹനങ്ങൾ എന്നിവയുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുമെന്നും അതോറിറ്റി അറിയിച്ചു. ആർടിഎ ഓഫീസുമായി ഏകോപിപ്പിച്ച് കോൺഫറൻസിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിനാണ് ഇത്തരത്തിലുള്ള സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഔദ്യോഗിക പ്രതിനിധികൾക്കായി ബ്ലൂ സോണിലുടനീളം ഗതാഗത സേവനങ്ങളും ബിസിനസ്സുകളുടെയും പൊതുജനങ്ങളുടെയും പ്രതിനിധികൾക്കായി ഗ്രീൻ സോണിൽ ഉടനീളം ഗതാഗത സേവനങ്ങളും RTA നൽകും. കൂടാതെ ആർടിഎ വേദിയിലേക്ക് പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾ നൽകുകയും വേദിക്കുള്ളിൽ സുഗമമായ പ്രവേശനം സുഗമമാക്കുകയും ചെയ്യും.
എക്സ്പോ 2020 മെട്രോ സ്റ്റേഷൻ പ്രൈമറി ആക്സസ് പോയിന്റായി പ്രവർത്തിക്കുന്നതിനാൽ, COP28 പങ്കാളികൾക്ക് ദുബായ് മെട്രോ ഉപയോഗിച്ച് സൗകര്യപ്രദമായി വേദിയിലെത്താം. COP28-നെ പിന്തുണച്ച്, കോൺഫറൻസ് ദിവസങ്ങളിൽ ഉടനീളം രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ സേവനം ഉറപ്പാക്കിക്കൊണ്ട് RTA മെട്രോയുടെ പ്രവർത്തന സമയം നീട്ടിയിട്ടുണ്ട്. കൂടുതൽ സൗകര്യത്തിനായി, പൊതുഗതാഗതം ഉപയോഗിക്കുന്ന പങ്കാളികൾക്ക് സെന്റർപോയിന്റ്, എത്തിസലാത്ത് ബൈ ഇ &, ജബൽ അലി സ്റ്റേഷൻ തുടങ്ങിയ സ്റ്റേഷനുകളിൽ സൗജന്യ മൾട്ടി-ലെവൽ കാർ പാർക്കിംഗ് സൗകര്യങ്ങളും പ്രയോജനപ്പെടുത്താം.
എക്‌സ്‌പോ സിറ്റി ദുബായിലെ നാല് സ്റ്റോപ്പുകളിൽ സന്ദർശകർക്ക് സേവനം നൽകുന്നതിനായി 10 ഇലക്ട്രിക് ബസുകൾക്കൊപ്പം 67 biofuel-powered ആയിട്ടുള്ള ബസുകളും വിന്യസിക്കും.
ജെബിആർ, മാൾ ഓഫ് ദ എമിറേറ്റ്സ്, ഇബ്ൻ ബത്തൂത്ത തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കും എമിറേറ്റിലെ മറ്റ് പ്രധാന പ്രദേശങ്ങളിലേക്കും ഡെലിഗേറ്റുകളെയും സംഘാടകരെയും കൊണ്ടുപോകുന്നതിന് അനുയോജ്യമായ പുതിയ ബസ് റൂട്ടുകളും ആർടിഎ അവതരിപ്പിക്കും.
Choose eco-friendly commute during #COP28UAE! Embark on sustainable & clean energy trips on board the #DubaiMetro to reach your destination smoothly while preserving the environment. #SustainabilityIsAWayOfLife
For more details about the Metro, visit our website… pic.twitter.com/yiXpTOu1uq
— RTA (@rta_dubai) November 20, 2023