യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ചിലയിടങ്ങളിൽ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ മെറ്റീരിയോളജി (NCM) അറിയിച്ചു.
അബുദാബിയിലും ദുബായിലും താപനില 32 ഡിഗ്രി സെൽഷ്യസിലും 31 ഡിഗ്രി സെൽഷ്യസിലും എത്തും. ഈ എമിറേറ്റുകളിൽ 23 ഡിഗ്രി സെൽഷ്യസ് ആയിരിക്കും കുറഞ്ഞ താപനില. നേരിയതോ മിതമായതോ ആയ പൊടിക്കറ്റിനും സാധ്യതയുണ്ട്. രാത്രി വൈകിയും പുലർച്ചെയോടെയും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.