ഗാസയിൽ തുടരുന്ന യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീൻ കുട്ടികളുടെ രണ്ടാമത്തെ ബാച്ച് യുഎഇയിലെ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തി. അബുദാബിയിൽ നിന്നുള്ള വിമാനം ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി, കുട്ടികളെ എടുത്ത് 15 മണിക്കൂറിനുള്ളിൽ തന്നെ അബുദാബിയിലേക്ക് മടങ്ങിയെത്തിയിരുന്നു. യുദ്ധത്തിൽ കുട്ടികൾക്ക് ഒടിവും പൊള്ളലും ഏറ്റിട്ടുണ്ട്, ചിലർ ക്യാൻസർ ബാധിതരുമാണ്.
മെഡിക്കൽ വോളന്റിയർമാരും ക്യാബിൻ ക്രൂവും ഉൾപ്പെടെ 50 ലധികം യാത്രക്കാർ വൈകുന്നേരം യുഎഇ സമയം 7.45 ന് അൽ ആരിഷിൽ എത്തിയിരുന്നു. രോഗികളെ ആംബുലൻസുകളിൽ ടാർമാക്കിലേക്ക് കയറ്റിയ ശേഷം, മെഡിക്കൽ സന്നദ്ധപ്രവർത്തകർ ഇറങ്ങി ഓരോ വ്യക്തിയുടെയും നില പരിശോധിച്ചു.
5 മണിക്കൂറിലധികം സമയമെടുത്ത് രോഗികളെ പരിശോധിച്ച് സ്ഥിരപ്പെടുത്തിയ ശേഷമാണ് വിമാനത്തിൽ കയറ്റിയത്.