വിമാന സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 150 % മുതൽ 200 % വരെ യാത്രക്കാർക്ക് നഷ്ടപരിഹാരം : സൗദിയിൽ പുതിയ നിയമാവലി പ്രാബല്യത്തിൽ

150% to 200% of ticket price compensation for passengers if flight service is canceled: New rule in force in Saudi

ജിദ്ദ വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും കൂടുതൽ ഉയർന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും ചെയ്യുന്ന പുതിയ നിയമാവലി ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. സർവീസിന് കാലതാമസം നേരിടൽ, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് ക്ലാസ് താഴ്ത്തൽ എന്നീ സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പരിചരണവും പിന്തുണയും നഷ്ടപരിഹാരവും ഉറപ്പുവരുത്തുന്ന 30 വകുപ്പുകളാണ് നിയമാവലിയിലുള്ളത്.

ചില സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം മുതൽ 200 ശതമാനം വരെ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കും. ബുക്കിംഗ് നടത്തുമ്പോൾ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ് ഓവർ പിന്നീട് ഉൾപ്പെടുത്തുന്ന സാഹചര്യത്തിലും യാത്രക്കാർക്ക് പുതിയ നിയമാവലി നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നു. ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാർക്ക് 6,568 റിയാലിന് തുല്യമായ തുക നഷ്ടപരിഹാരമായി ലഭിക്കും. ബാഗേജുകൾ കേടാവുകയോ ബാഗേജ് ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും 6,568 റിയാലിൽ കവിയാത്ത നഷ്ടപരിഹാരം ലഭിക്കും.

വിമാന സർവീസിന് ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന പക്ഷം യാത്രക്കാർക്ക് ഇനി മുതൽ 750 റിയാൽ തോതിൽ നഷ്ടപരിഹാരം ലഭിക്കും. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സർവീസുകളിലെ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികൾ നൽകിയിരിക്കണം. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സർവീസുകളിലെ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും പഴയ നിയമാവലിയും ഉറപ്പുനൽകിയിരുന്നു. ഇതിനു പുറമെ പുതിയ നിയമാവലിയിൽ 750 റിയാൽ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പുതിയ നിയമാവലി പ്രകാരം സർവീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുൻകൂട്ടി വിവരമറിയിക്കുന്ന കാലയളവിനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. പഴയ നിയമാവലിയിൽ ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിന് തുല്യമായ തുകയാണ് നഷ്ടപരിഹാരം വ്യവസ്ഥ ചെയ്തിരുന്നത്. ഓവർ ബുക്കിംഗ് അടക്കമുള്ള കാരണങ്ങളാൽ സീറ്റ് നിഷേധിക്കുകയോ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്യുന്ന പക്ഷം ടിക്കറ്റ് നിരക്കിന് പുറമെ 100 ശതമാനം നഷ്ടപരിഹാരമാണ് പഴയ നിയമാവലിയിൽ അനുശാസിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റിന് നിരക്കിന് പുറമെ 200 ശതമാനം നഷ്ടപരിഹാരവും ഇനി മുതൽ ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!