കല്യാൺ ജൂവലേഴ്സ് പുരുഷന്മാർക്കുള്ള ആഭരണശേഖരമായ സെൻഹർ പുറത്തിറക്കി.

Kalyan Jewelers has launched Senhar, a jewelery collection for men.

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബാൻഡുകളി ലൊന്നായ കല്യാൺ ജൂവലേഴ്സ് പുരുഷന്മാർക്കുള്ള ആഭരണശേഖരമായ സെൻഹർ പുറത്തിറക്കി. കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ അമിതാഭ് ബച്ചൻ പുതിയ ആഭരണനിരയിലെ വൈശിഷ്ട്യമാർന്ന ആഭരണങ്ങൾ അ ണിഞ്ഞ് പ്രത്യേകമായ അവതാറിലൂടെ സെൻഹർ ആഭരണശേഖരത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചു. കുലീനൻ എന്നർത്ഥം വരുന്ന പോർട്ടുഗീസ് പേരായ സെൻഹറിൽ നിന്ന് പ ചോദനം ഉൾക്കൊണ്ടാണ് പുരുഷന്മാർക്കായുള്ള പുതിയ ആഭരണശേഖരം ഒരുക്കിയിരിക്കുന്നത്.

ആധുനിക പുരുഷന്മാർക്ക് ചേരുന്നരീതിയിൽ നവീനമായ ശൈലിയും പൗരാണിക രൂപകൽപ്പനയും ഇണക്കിച്ചേർത്താണ് സവിശേ ഷമായതും അർത്ഥവത്തായതുമായ ഈ ആഭരണശേഖരമൊരുക്കിയിരി ക്കുന്നത്.പുതിയ സെൻഹർ ശേഖരത്തിലൂടെ കല്യാൺ ജുവലേഴ്സ് ആധുനിക ജീവി തശൈലിക്ക് ചേരുന്ന രീതിയിൽ താങ്ങാനാവുന്ന വിലയിൽ നിത്യവും അണി യാനുള്ള ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുരുഷന്മാർക്കായുള്ള ആഭരണങ്ങളുടെ കാര്യത്തിൽ വളർന്നുവരുന്ന താത്പര്യങ്ങൾക്ക് അനുസ രിച്ച് ഈ വിവാഹ സീസണിൽ വരന്മാർക്ക് സമ്മാനമായി നല് കുന്നതിനുള്ള ആഭരണങ്ങൾ ഒരുക്കുന്നതിനാണ് കല്യാൺ ജൂവലേഴ്സ് പ്രാധാന്യം നല് കുന്നത്. പുരുഷന്മാർക്കുള്ള ആഭരണനിരയിൽ മികച്ച വളർച്ച നേടുമെന്നാ ണ് കമ്പനിയുടെ പ്രതീക്ഷ.

പുരുഷന്മാർക്കായുള്ള പുതിയ എക്സ്ക്ലൂസീവ് ആഭരണശേഖരം ആധുനി ക പുരുഷന്റെ വൈശിഷ്ട്യത്തിനും ശക്തിക്കും മാറ്റുകൂട്ടുന്നതാണെന്ന് ക ല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സെൻഹർ ശേഖരത്തിലെ ഓരോ രൂപകൽപ്പനയും വീര്യം നിറഞ്ഞ ആധുനി ക പുരുഷന്റെ സവിശേഷമായ ശൈലിക്കും ചൈതന്യത്തിനും അനുയോജ്യ മായവയാണ്. രൂപകൽപ്പനയിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാത്ത പ തിബദ്ധതയിലൂടെ എന്നെന്നും നിലനിൽക്കുന്ന ആഭരണങ്ങളാണ് ഉപയോ ക്താക്കൾക്കായി ഒരുക്കുന്നത്. മികവിന്റെയും പൗരുഷത്തിന്റെയും കഥകളാ ണ് ഈ ശേഖരത്തിലെ ഓരോ ആഭരണത്തിനും പറയാനുള്ളതെന്ന് ടി.എസ്. കല്യാണരാമൻ ചൂണ്ടിക്കാട്ടി

ഓരോ പുരുഷന്റെയും വ്യക്തിത്വം വെളിവാക്കുന്നതാണ് എന്നെന്നും നി ലനിൽക്കുന്ന സെൻഹർ ആഭരണശേഖരം. പുതിയ തലമുറയുടെ ഇഷ്ടങ്ങൾ ക്ക് അനുസരിച്ച് വൈവിധ്യമാർന്ന രൂപസവിശേഷതയോടെ ഒന്നിലധികം നി റങ്ങളുടെ വൈവിധ്യത്തോടെ, അതേസമയം മിതമായ അലങ്കാരങ്ങളോടെയാ ണ് പുതിയ ആഭരണശേഖരം ഒരുക്കിയിരിക്കുന്നത്. സ്വർണത്തിലും പ്ലാ റ്റിനത്തിലും റോസ് ഗോൾഡിലും വൈറ്റ് ഗോൾഡിലും തീർത്ത ആഭര ണങ്ങളും ഡയമ് ആഭരണങ്ങളുമാണ് നെക്ക് പീസുകളായും മാലകളായും മോതിരങ്ങളായും ബ്ലെറ്റുകളായും ഈ ശേഖരത്തിലുള്ളത്. ക രുത്തും ഭംഗിയും തുലനം ചെയ്യുന്ന രീതിയിൽ ഏറെ ശ്രദ്ധയോടെയാണ് ഇവ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധതരം ശുദ്ധ താ പരിശോധനകൾക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയുമാണ്. ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവ രങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ ന യങ്ങൾ ഉൾക്കൊള്ളുന്നതുമായ കല്യാൺ ജൂവലേഴ്സിന്റെ നാലുതല അഷ റൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിന്റനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബാൻഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാണിന്റെ ജനപ്രിയ ഹൗസ് ബാൻഡുകളായ വിവാഹാഭരണങ്ങൾ അടങ്ങിയ മുഹുർത്ത്, കരവിരുതാൽ തീർത്ത ആന്റിക് ആഭരണങ്ങളുടെ നി രയായ മുദ്ര, ടെംപിൾ ജൂവലറികൾ ഉൾക്കൊള്ളുന്ന നിമാഹ്, നൃത്തം ചെ യ്യുന്ന ഡയമുകളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമ് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമുകളായ അനോഖി, പ്രത്യേകാവസ രങ്ങൾക്കായുള്ള ഡയമുകളായ അപൂർവ്, വിവാഹ ഡയമുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമുകളായ ഹീര, പ്രഷ്യസ് സ്റ്റോൺസ് ആഭര ണങ്ങളായ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളും ഡയമുകളു മുള്ള ആഭരണങ്ങളായ ലൈല എന്നിവയെല്ലാം കല്യാണിന്റെ ഷോറുമുക ളിൽ ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

ബാൻഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയാൻ www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർ ശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!