Search
Close this search box.

യുഎഇയിലെ ഏറ്റവും വലിയ അലുമിനിയം റീസൈക്ലിംഗ് പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചു.

Construction of the UAE's largest aluminum recycling plant has begun.

യുഎഇയിലെ ഏറ്റവും വലിയ അലുമിനിയം റീസൈക്ലിംഗ് പ്ലാന്റിന്റെ നിർമാണം അബുദാബിയിൽ ആരംഭിച്ചതായി എണ്ണ, വാതക മേഖലയ്ക്ക് പുറത്തുള്ള യുഎഇയിലെ ഏറ്റവും വലിയ വ്യാവസായിക കമ്പനിയായ എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം (EGA) അറിയിച്ചു.

170,000 ടൺ വാർഷിക സംസ്‌കരണ ശേഷിയുള്ള ഈ പ്ലാന്റ് അൽ തവീലയിലെ ഇജിഎയുടെ നിലവിലുള്ള സ്‌മെൽറ്ററിന് അടുത്താണ് നിർമ്മിക്കുന്നത്.

ഉപയോഗിച്ച വിൻഡോ ഫ്രെയിമുകൾ പോലുള്ള പോസ്റ്റ്-കൺസ്യൂമർ അലുമിനിയം സ്ക്രാപ്പുകളെ ലോ-കാർബൺ പ്രീമിയം അലുമിനിയം ബില്ലുകളാക്കി മാറ്റുന്ന പ്ലാന്റ്, മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമ്പോൾ പ്രാദേശിക, ആഗോള വിപണികളിൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയിൽ ഉൽപാദിപ്പിക്കുന്ന അലുമിനിയം സ്‌ക്രാപ്പിന്റെ ഭൂരിഭാഗവും നിലവിൽ രാജ്യത്തിന് പുറത്തേക്ക് സംസ്‌കരിക്കുന്നതിനായി കയറ്റുമതി ചെയ്യുന്നുണ്ട്. ഈ റീസൈക്ലിംഗ് പ്ലാന്റ് പൂർത്തിയാകുമ്പോൾ, എമിറേറ്റ്‌സിലെ ഏറ്റവും വലിയ അലുമിനിയം സ്‌ക്രാപ്പിന്റെ ഉപഭോക്താവായി മാറുമെന്നാണ് EGA പ്രതീക്ഷിക്കുന്നുത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!