ഷാർജയിൽ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയതായി അധികൃതർ അറിയിച്ചു.
ഷാർജ കിരീടാവകാശിയും ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് ഈ നിർദേശം വന്നതെന്ന് അറബിക് പത്രമായ അൽ ഖലീജ് റിപ്പോർട്ട് ചെയ്യുന്നു.
ഷാർജയിൽ ചില റെസിഡൻഷ്യൽ ഏരിയകൾ കുടുംബങ്ങൾക്ക് മാത്രമുള്ളതാണ് – കൂടാതെ ഈ പ്രദേശങ്ങളിൽ ബാച്ചിലർമാരാരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അധികാരികൾ പതിവായി പരിശോധനകൾ നടത്തിവരുന്നുണ്ട്. സമീപ വർഷങ്ങളിൽ, ഈ നിയമങ്ങൾ ലംഘിച്ചതിന് ആയിരക്കണക്കിന് ബാച്ചിലർമാരെയാണ് അവരുടെ താമസസ്ഥലങ്ങളിൽ നിന്ന് പുറത്താക്കിയത്.