ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ദുബായ് എയർപോർട്ട് വഴി 540 മയക്കുമരുന്ന് കേസുകളടക്കം 783 കള്ളക്കടത്ത് ശ്രമങ്ങൾ ദുബായ് കസ്റ്റംസിൽ നിന്നുള്ള വിജിലന്റ് ഇൻസ്പെക്ടർമാർ തടഞ്ഞതായി അതോറിറ്റി അറിയിച്ചു.
മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുക എന്ന ഉദ്ദേശത്തോടെ വരുന്ന യാത്രക്കാരുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന മയക്കുമരുന്ന് പോലുള്ള വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള നൂതന എക്സ്-റേ മെഷീനുകൾ ഉൾപ്പെടെ ആവശ്യമായ വൈദഗ്ധ്യവും അത്യാധുനിക ഉപകരണങ്ങളും തങ്ങളുടെ ഉദ്യോഗസ്ഥരുടെ കയ്യിൽ സജ്ജമാണെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു.