ഗാസ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെയും ഫലസ്തീനും ഇസ്രായേലും തമ്മിൽ തടവുകാരെ കൈമാറുന്ന തീരുമാനത്തെ യുഎഇ ഇന്ന് ബുധനാഴ്ച സ്വാഗതം ചെയ്തു. ഇത് സ്ഥിരമായ വെടിനിർത്തലിലേക്ക് നയിക്കുമെന്നും യുഎഇ പ്രത്യാശ പ്രകടിപ്പിച്ചു.
നാല് ദിവസത്തെ വെടിനിർത്തൽ വ്യവസ്ഥ ചെയ്യുന്ന ഈ കരാർ കൈവരിക്കാനുള്ള ഖത്തർ, ഈജിപ്ത്, യുഎസ് എന്നിവയുടെ ശ്രമങ്ങളേയും വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പ്രശംസിച്ചു.
പോരാട്ടത്തിലെ ഈ താൽക്കാലിക വിരാമം തടവുകാരെ കൈമാറ്റം ചെയ്യാനും ദുരിതാശ്വാസ സാമഗ്രികളും മാനുഷിക സഹായങ്ങളും എത്തിക്കാനും സഹായിക്കുമെന്നും പ്രതിസന്ധി അവസാനിപ്പിക്കാനും ഫലസ്തീൻ ജനതയെ കൂടുതൽ ദുരിതത്തിൽ നിന്ന് രക്ഷിക്കാനും ഇത് വഴിയൊരുക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.