ദുബായിൽ ഡ്രോൺ ഡെലിവറി ഉടൻ സാധ്യമാക്കുന്നതിനായി ഡെലിവറി റൂട്ടുകളും ലാൻഡിംഗ് സോണുകളും കണ്ടെത്തുന്നതിന്റെ ഹൊറൈസൺസ്’ എന്ന് വിളിക്കപ്പെടുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയും ഇന്ന് ബുധനാഴ്ച അറിയിച്ചു.
കുറഞ്ഞ ഉയരത്തിലുള്ള വ്യോമാതിർത്തിയിൽ റൂട്ടുകൾ ആസൂത്രണം ചെയ്യുന്നതിന്റെയും ഡ്രോണുകൾക്കായി പ്രത്യേക ലാൻഡിംഗ് സോണുകൾ തിരിച്ചറിയുന്ന ഘട്ടമാണ് ദുബായ് സിലിക്കൺ ഒയാസിസിൽ പൂർത്തിയായത്.
കഴിഞ്ഞ മാസം ദുബായ് സിലിക്കൺ ഒയാസിസിൽ നിരവധി ഉപഭോക്തൃ വസ്തുക്കളുടെ സുരക്ഷിതവുമായ ഡ്രോൺ ഗതാഗത ട്രയൽ നടത്തിയിരുന്നു. ട്രയലിനായി ഉപയോഗിച്ച ഡ്രോണുകൾ അവയുടെ ഉടമസ്ഥതയിലുള്ള കണക്റ്റിവിറ്റി സിസ്റ്റം, നാവിഗേഷൻ സിസ്റ്റം, പാരച്യൂട്ട്, കൂട്ടിയിടി ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം സുരക്ഷാ ഉപകരണങ്ങളും പ്രദർശിപ്പിച്ചിരുന്നു.