ദുബായ് റൺ : നവംബർ 26 ന് ഷെയ്ഖ് സായിദ് റോഡും ചില പ്രധാന സ്ട്രീറ്റുകളും രാവിലെ അടച്ചിടുമെന്ന് RTA

Dubai Run: Sheikh Zayed Road and some major streets will be closed in the morning on November 26, RTA said.

ദുബായ്: ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുളള ദുബായ് റൺ നവംബർ 26 ഞായറാഴ്ച്ച നടക്കുമ്പോൾ ഭീമാകാരമായ റണ്ണിംഗ് ട്രാക്കായ ഷെയ്ഖ് സായിദ് റോഡും ചില പ്രധാന സ്ട്രീറ്റുകളും അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

രണ്ട് ലക്ഷത്തിലധികം ആളുകള്‍ ദുബായ് റണ്ണില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് സമാപനം കുറിച്ച് കൊണ്ടാണ് ദുബായ് റണ്‍ സംഘടിപ്പിക്കുന്നത്.കഴിഞ്ഞ വർഷം ദുബായ് റണ്ണിൽ 193,000 ഓട്ടക്കാർ, ജോഗർമാർ, വീലർമാർ, വാക്കർമാർ എന്നിവർ പങ്കെടുത്തിരുന്നു.

ദുബായ് റൺ നടക്കുന്ന സ്ട്രീറ്റുകൾ താഴെ ചുവന്ന ലൈനിൽ അതോറിറ്റി അടയാളപ്പെടുത്തിയിട്ടുണ്ട്.

Image

പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിക്കുന്നവർ ഒരു റൗണ്ട് ട്രിപ്പ് യാത്രയ്ക്കായി നോൾ കാർഡുകളിൽ കുറഞ്ഞത് 15 ദിർഹമെങ്കിലും സൂക്ഷിക്കണമെന്നും ആർടിഎ നിർദ്ദേശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!