ദുബായിലെ റോഡുകളിൽ ക്വാഡ് ബൈക്കുകളുമായി കുട്ടികൾ : രക്ഷിതാക്കൾക്ക് 50,000 ദിർഹം പിഴ

Kids with quad bikes on Dubai roads: Parents fined Dh50,000

ദുബായിലെ റോഡുകളിൽ കുട്ടികൾ ക്വാഡ് ബൈക്കുകളുമായി നിയമലംഘനം നടത്തിയതിനെ തുടർന്ന് ക്വാഡ് ബൈക്കുകൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.

ഇന്റേണൽ, മെയിൻ റോഡുകളിൽ മോട്ടോർ സൈക്കിളുകളും വിനോദ ബൈക്കുകളും ഓടിക്കാൻ കുട്ടികളെ അനുവദിച്ച രക്ഷിതാക്കൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ക്വാഡ് ബൈക്കുകൾ വിട്ടുകിട്ടാൻ രക്ഷിതാക്കൾ 50,000 ദിർഹം അടക്കേണ്ടതുണ്ടെന്നും ദുബായ് പോലീസ് പറഞ്ഞു.

നിരവധി താമസക്കാറുടെ സമീപപ്രദേശങ്ങളിൽ ക്വാഡ് ബൈക്ക് റൈഡർമാർ അസ്വസ്ഥതയുണ്ടാക്കിയെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ദുബായ് പോലീസ് ഈ ക്വാഡ് ബൈക്കുകൾ പിടിച്ചെടുത്തത്.

കുറച്ചു കുട്ടികൾ ക്വാഡ് ബൈക്കുകൾ ഓടിക്കുകയും താമസസ്ഥലങ്ങളിൽ ശല്യമുണ്ടാക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്‌തപ്പോൾ കുട്ടികളുടെ വീടുകളിലെത്തുന്നതുവരെ പട്രോളിംഗ് അവരെ പിന്തുടരുകയും തുടർന്ന് അവരുടെ ക്വാഡ് ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

റോഡുകളിൽ ക്വാഡ് ബൈക്കുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മോട്ടോർ സൈക്കിൾ ഓടിക്കുന്നയാൾ തങ്ങളുടെ ഓഫ്-റോഡ് ബൈക്ക്  റോഡുകളിൽ ഉപയോഗിച്ചാൽ വിട്ടുനൽകുന്നതിന് 50,000 ദിർഹം പിഴ അടയ്‌ക്കേണ്ടി വരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!