യുഎഇയുടെ 52-ാമത് ദേശീയ ദിനം പ്രമാണിച്ച് ദുബായിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസത്തെ വാരാന്ത്യഅവധി ലഭിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
ഇതനുസരിച്ച് 2023 ഡിസംബർ 2 ശനിയാഴ്ച മുതൽ ഡിസംബർ 4 തിങ്കൾ വരെ അവധിയായിരിക്കുമെന്നും ഡിസംബർ 1 വെള്ളിയാഴ്ച ദുബായിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനമായിരിക്കുമെന്നാണ് അതോറിറ്റി അറിയിച്ചുള്ളത്
ദുബായിലെ സ്വകാര്യ നഴ്‌സറികൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം ഇത് ബാധകമായിരിക്കും.
— KHDA | هيئة المعرفة والتنمية البشرية بدبي (@KHDA) November 24, 2023