യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില വടക്കൻ, തീരപ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ ദൃശ്യമാകുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയുംഹ്യുമിഡിറ്റിയ്ക്ക് സാധ്യതയുണ്ട്. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.
അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസും ദുബായിൽ 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും ഇന്ന് കൂടിയ താപനില . ഈ എമിറേറ്റുകളിൽ 20 ഡിഗ്രി സെൽഷ്യസും 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. പർവതപ്രദേശങ്ങളിലെ താപനില 11 ഡിഗ്രി സെൽഷ്യസായി താഴാം.