ഫോട്ടോ എടുക്കുന്നതിനിടെ വിനോദ സഞ്ചാരിയുടെ ഫോൺ ഹത്ത ഡാമിൽ വീണു : മിനിറ്റുകൾക്കകം കണ്ടെത്തി നൽകി ദുബായ് പോലീസ്

Tourist's phone falls into Hatta Dam while taking photos - found within minutes by Dubai Police

ഫോട്ടോ എടുക്കുന്നതിനിടെ ഹത്ത ഡാമിൽ വീണുപോയ ഫിലിപ്പൈൻ വിനോദസഞ്ചാരി യാവോ ലോംഗിന്റെ മൊബൈൽ ഫോൺ മിനിറ്റുകൾക്കകം ദുബായ് പോലീസ് കണ്ടെത്തി നൽകി.

നവംബർ 15 ന് രാവിലെ 11.47 ന് ചിത്രങ്ങൾ എടുക്കുന്നതിനിടെ മൊബൈൽ ഫോൺ കയ്യിൽ നിന്നും തെന്നി ഡാമിൽ വീണപ്പോൾ ഇവർ ദുബായ് പോലീസിന്റെ സഹായം തേടുകയായിരുന്നു. ദുബായ് പോലീസിന്റെ തുറമുഖ പോലീസ് സ്റ്റേഷനിലെ മുങ്ങൽ വിദഗ്ധർ, മറൈൻ റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ്, ഉടൻ തന്നെ സ്ഥലത്ത് ഹാജരായി. മിനിറ്റുകൾക്കകം അവരുടെ ഫോൺ വീണ്ടെടുത്ത് നൽകുകയായിരുന്നു

ഫോൺ നഷ്ടപ്പെട്ടതിൽ അവർ അസ്വസ്ഥയായിരുന്നുവെന്നും, വിനോദസഞ്ചാരികളെ സന്തോഷിപ്പിക്കാനായി മറൈൻ റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിലെ രക്ഷാ മുങ്ങൽ വിദഗ്ധർ അണക്കെട്ടിന്റെ ആഴത്തിലേക്ക് ഡൈവ് ചെയ്ത് ഫോൺ വീണ്ടെടുത്ത് നൽകുകയായിരുന്നു. പോലീസിൽ നിന്ന് യാതൊരുവിധ ചാർജുകളും കൂടാതെ ലഭിച്ച സേവനത്തിന് ഫിലിപ്പൈൻ വിനോദസഞ്ചാരി യാവോ ലോംഗ് നന്ദി അറിയിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!