ഗാസയിൽ നിന്ന് പരിക്കേറ്റ ഫലസ്തീനികളുടെ മൂന്നാമത്തെ ബാച്ച് ചികിത്സയ്ക്കായി ഇന്ന് തിങ്കളാഴ്ച രാവിലെ അബുദാബിയിലെത്തി.
യുദ്ധത്തിൽ പരിക്കേറ്റവരും രോഗികളുമായ 93 പേരും അവരുടെ 80 കൂട്ടാളികളും നിരവധി കാൻസർ രോഗികളുൾപ്പെടെയുള്ള മൂന്നാമത്തെ ബാച്ച് പ്രത്യേക എത്തിഹാദ് വിമാനത്തിലാണ് അബുദാബിയിലെ ഷെയ്ഖ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
ഗാസയിൽ യുദ്ധത്തിൽ പരിക്കേറ്റ 1,000 കുട്ടികളെയും 1,000 കാൻസർ രോഗികളെയും യുഎഇയിലേക്ക് കൂടുതൽ ചികിത്സയ്ക്കായി കൊണ്ടുവരണമെന്ന് യു എ ഇയുടെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകിയിരുന്നു.