ദുബായിൽ മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഒരു ഗൾഫ് പൗരന് ദുബായ് ട്രാഫിക് കോടതി 2 വർഷം തടവ് ശിക്ഷ വിധിച്ചു. ഇയാൾ മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് മറ്റൊരു കാറിൽ ഇടിക്കുകയും , ട്രാഫിക് സിഗ്നൽ തകർക്കുകയും ചെയ്തിരുന്നു.
ജഡ്ജി അലി അഹമ്മദ് മുഹമ്മദ് അൽ ബദ്‌വാവിയുടെ നേതൃത്വത്തിലുള്ള ദുബായ് ട്രാഫിക് കോടതി, അസിസ്റ്റന്റ് ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടർ ഡോ. ഹമദ് അൽ അലിയുടെ സാന്നിധ്യത്തിലാണ് 41 കാരനായ ഗൾഫ് പൗരനെ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയും ശിക്ഷാ കാലാവധി അവസാനിക്കുന്ന തീയതി മുതൽ ആറ് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ്. സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ദുബായിലെ ബെയ്റൂട്ട് സ്ട്രീറ്റിലെ ജംഗ്ഷനിൽ വച്ചാണ് പ്രതി ഈ കൃത്യം നടത്തിയത്. നിയമങ്ങൾ പാലിക്കാതെ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ഉപയോഗിച്ചാണ് ഇയാൾ വാഹനം ഓടിച്ചിരുന്നത്.
റോഡിലെ ട്രാഫിക്ക് ലൈറ്റ്, വാഹനങ്ങളുടെ സഞ്ചാരം എന്നിവയിൽ അദ്ദേഹം കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നും ശരിയായ റൂട്ട് പാലിച്ചില്ലെന്നും ആരോപണമുണ്ട്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് സ്ട്രീറ്റ് ലൈറ്റ് തെറിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.