കോപ് 28 : ഡിസംബർ 1 മുതൽ 3 വരെ ഷെയ്ഖ് സായിദ് റോഡിൽ ഭാഗികമായി ഗതാഗതം വഴിതിരിച്ചുവിടും.

Kop 28 : Traffic will be partially diverted on Sheikh Zayed Road from December 1 to 3.

കോപ് 28 കാലാവസ്ഥാ ഉച്ചകോടി ദുബായിൽ ആരംഭിക്കുന്നതിനാൽ ഷെയ്ഖ് സായിദ് റോഡിൽ ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ എക്‌സ്‌പോ ഇന്റർസെക്‌ഷൻ വരെ അബുദാബിയിലേക്കുള്ള ഗതാഗതം താൽകാലികമായി തിരിച്ചുവിടുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

ഇതനുസരിച്ച് മറ്റന്നാൾ ഡിസംബർ 1 മുതൽ ഡിസംബർ 3 വരെ രാവിലെ 7 മുതൽ 11 വരെ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും എക്‌സ്‌പോ ഇന്റർസെക്ഷനും ഇടയിൽ അബുദാബിയിലേക്കുള്ള കാരിയേജ്‌വേ അടച്ചിരിക്കും.

ഡ്രൈവർമാർക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്, എമിറേറ്റ്സ് റോഡ്, അൽ ഖൈൽ റോഡ്, ജുമൈറ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയ മറ്റ് ബദൽ റൂട്ടുകൾ ഉപയോഗിക്കാവുന്നതാണ്.

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത വഴിതിരിച്ചുവിടലുകളിൽ ഒന്ന് കൂടിയാണിത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!