ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന സിറ്റി ബസ് സർവീസുകൾ അബുദാബിയിൽ ആരംഭിക്കാനൊരുങ്ങുന്നു.
ഇതനുസരിച്ച് ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന സിറ്റി ബസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി.സീറോ എമിഷൻ വാണിജ്യ വാഹനങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്ന ചൈന ആസ്ഥാനമായുള്ള സാങ്കേതിക കമ്പനിയായ വിസ്ഡം മോട്ടോർ, തങ്ങളുടെ കസ്റ്റമൈസ്ഡ് ഹൈഡ്രജൻ പവർ സിറ്റി ബസുകൾ അബുദാബിയിലേക്ക് കൊണ്ടുവരും.
ഇതിനായി വിസ്ഡം മോട്ടോർ അതിന്റെ വിതരണക്കാരായ അൽ ഫാഹിം ഗ്രൂപ്പിന്റെ ഭാഗമായ എമിറേറ്റ്സ് ഗ്ലോബൽ മോട്ടോർ ഇലക്ട്രിക് (EGME) വഴി എമിറേറ്റിന് ഗ്രീൻ മൊബിലിറ്റി സൊല്യൂഷനുകൾ നൽകുന്നതിന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന്റെ (DMT) ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററുമായി (ITC) സഹകരണ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
12 മീറ്റർ ഹൈഡ്രജൻ ഫ്യുവൽ സെൽ സിറ്റി ബസിന് 500 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ട് കൂടാതെ 100 കിലോമീറ്റർ യാത്രയിൽ 105 കിലോ കാർബൺ ബഹിർഗമനവും കുറയ്ക്കാനാകും. സുസ്ഥിരതയോടുള്ള അബുദാബിയുടെ പ്രതിബദ്ധതയുമായി യോജിക്കുന്ന സംരംഭമായ ഗ്രീൻ ബസ് പ്രോഗ്രാമിന്റെ ഐടിസിയുടെ പ്രഖ്യാപനത്തോടൊപ്പമാണ് ഈ സഹകരണ കരാർ ഒപ്പുവച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന അബുദാബി ദ്വീപിനെ 2030ഓടെ ഗ്രീൻ സോണാക്കി മാറ്റുകയാണ് ലക്ഷ്യം. തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും ആഗോള സഹകരണത്തിലൂടെയും സുസ്ഥിരമായ ഭാവി സൃഷ്ടിക്കാനാണ് അബുദാബി അധികൃതർ ശ്രമിക്കുന്നത്.
During the Green Mobility Forum, the Integrated Transport Centre signed a number of partnership agreements with the Green Bus Assessment Program partners to supply different models of hydrogen and electric bus…
— "ITC" مركز النقل المتكامل (@ITCAbuDhabi) November 30, 2023