യുഎഇയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പർവതപ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു
ഇന്ന് രാത്രിയിലും നാളെ ശനിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
രാജ്യത്തിന്റെ പർവതപ്രദേശങ്ങളിൽ ഇന്ന് താപനില 17 ഡിഗ്രി സെൽഷ്യസായി കുറയും. ആന്തരിക പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.