യുഎഇയിൽ 2023 നവംബർ 28 ന് രാത്രി അബുദാബിയിൽ നിന്ന് ഷാർജയിലെ താമസസ്ഥലത്തേക്ക് കാർ ഓടിച്ചു പോകുന്നതിനിടെയുണ്ടായ അപകടത്തിൽ നിലമ്പൂർ സ്വദേശിയായ യുവാവ് മരിച്ചു.
നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകൻ സച്ചിൻ (30) ആണ് മരിച്ചത്. യുഎഇയിൽ എൻജിനീയർ ആയി ജോലിചെയ്തുവരികയായിരുന്നു
ഷാർജയിലുള്ള ഭാര്യയേയും കുട്ടി നാട്ടിൽ വരാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ നടപടി തുടങ്ങിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.