ദുബായില്‍ ‘ദി ഐലന്‍ഡ്’ എന്ന പേരില്‍ വന്‍കിട നിര്‍മാണ പദ്ധതി വരുന്നു. ലാസ് വെഗാസ് മാതൃകയിലുള്ള ദ്വീപാണ് വരുന്നത്. ഇതിനായി ദുബായ് പ്രോപ്പര്‍ട്ടി ഡെവലപറായ വാസല്‍ 440 കോടി റിയാലിന്റെ കരാറിലെത്തിയിട്ടുണ്ട് . 2017ന് ശേഷമുള്ള ഏറ്റവും വലിയ നിര്‍മാണ കരാര്‍ നേടിയത് ചൈനയിലെ ബീജിങ് ആസ്ഥാനമായുള്ള ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ് കോര്പറേഷന് ആണ്.
3.5 മില്യൺ ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 4.4 ബില്യൺ ദിർഹത്തിന്റെ ഈ വാട്ടർഫ്രണ്ട് പ്രൊജക്റ്റ് ‘ദി ഐലൻഡ്’ 2028 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉമ്മു സുഖീമിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് പദ്ധതിയിൽ ഹോട്ടലുകൾ, റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, വിനോദ വേദികൾ എന്നിവ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. MGM, Bellagio, Aria തുടങ്ങിയ ലാസ് വെഗാസ് ഹോട്ടൽ ബ്രാൻഡുകൾ ഉൾപ്പെടുന്ന 10.5 ഹെക്ടർ ദ്വീപിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്.