യുഎഇയുടെ 52-ാമത് ദേശീയ ദിനത്തിനോടനുബന്ധിച്ച് അബുദാബിയിൽ MAWAQiF ഉപരിതല പാർക്കിംഗ് നാളെ 2023 ഡിസംബർ 2 ശനിയാഴ്ച മുതൽ ഡിസംബർ 5 ചൊവ്വാഴ്ച രാവിലെ 7.59 വരെ സൗജന്യമായിരിക്കുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിച്ചു.
കൂടാതെ മുസഫ എം-18 ട്രക്ക് പാർക്കിംഗ് സ്ഥലത്തെ പാർക്കിംഗ് ഫീസും സൗജന്യമായിരിക്കും.
നിരോധിത സ്ഥലങ്ങളിൽ പാർക്കിംഗ് ഒഴിവാക്കാനും ഗതാഗത തടസ്സമുണ്ടാക്കുന്ന സ്വഭാവം ഒഴിവാക്കാനും നിയുക്ത പാർക്കിംഗ് ഏരിയകളിൽ കൃത്യമായി പാർക്ക് ചെയ്യണമെന്നും രാത്രി 9 മുതൽ രാത്രി 8 വരെ റെസിഡൻഷ്യൽ പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്കിംഗ് ഒഴിവാക്കണമെന്നും ITC ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ 2 ശനിയാഴ്ച ഡാർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കുമെന്നും ഐടിസി അറിയിച്ചു. ടോൾ ഗേറ്റ് ഫീസ് ഡിസംബർ 5 ചൊവ്വാഴ്ച തിരക്കേറിയ സമയങ്ങളിൽ (രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും) വീണ്ടും സജീവമാകും.
يسر مركز النقل المتكامل أن يُقدّم لكم خدماته الاستثنائية خلال عطلة عيد الاتحاد.
كل عام والأمارات وشعبها بألف خير pic.twitter.com/Kd0BOHpGng— "ITC" مركز النقل المتكامل (@ITCAbuDhabi) December 1, 2023