യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷത്തിൽ 52 GB സൗജന്യ ഡാറ്റയുമായി ഡു & എത്തിസലാത്ത്

Du & Etisalat with 52GB free data on UAE's 52nd National Day celebration

യുഎഇ 52-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ വരിക്കാർക്ക് സൗജന്യ ഡാറ്റയും ഡിസ്‌കൗണ്ടുകളും പ്രമോഷനുകളും വാഗ്ദാനം ചെയ്യുമെന്ന് ഡു & എത്തിസലാത്ത് അറിയിച്ചു.

ഇതനുസരിച്ച് യുഎഇയിലെ പോസ്റ്റ്-പെയ്ഡ് പ്ലാൻ വരിക്കാർക്ക് 52 GB സൗജന്യ ഡാറ്റ ആസ്വദിക്കാനാകുമെന്ന് du അറിയിച്ചു. പ്രീപെയ്ഡ് വരിക്കാർക്ക് 30 ദിർഹമോ അതിൽ കൂടുതലോ റീചാർജ് ചെയ്തുകൊണ്ട് 52 ജിബി സൗജന്യ ഡാറ്റ നേടാനാകും. ഈ ഓഫറുകൾ du ആപ്പ് വഴി സജീവമാക്കാവുന്നതാണ്. ആക്ടിവേഷൻ തീയതി മുതൽ ഒരാഴ്ചത്തേക്ക് ഓഫർ സാധുവായിരിക്കും.

കൂടാതെ ഈ ദേശീയ ദിന പ്രൊമോഷൻ കാലയളവിൽ ലഭ്യമായ 52 ടൈറ്റിലുകളിൽ വീഡിയോ ഓൺ ഡിമാൻഡിന് 50 ശതമാനം കിഴിവ് ഹോം ഉപഭോക്താക്കൾക്ക് ലഭിക്കും.

അതുപോലെ 52 GB ഡാറ്റ എത്തിസലാത്തും വാഗ്ദാനം ചെയ്യുന്നുണ്ട്. മൈ എത്തിസലാത്ത് യുഎഇ ആപ്പിലെ “ഡീലുകൾ ഫോർ യു” പേജിൽ നിന്ന് മൊബൈൽ ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും. 52GB ഡാറ്റ ഡിസംബർ 1 മുതൽ 7 വരെ സാധുതയുള്ളതാണ്. എല്ലാ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാരായ യുഎഇ പൗരന്മാർക്കാണ് ഇത് ലഭ്യമാകുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!