പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വെള്ളിയാഴ്ച ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തുകയും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ഇസ്രായേൽ-പലസ്തീൻ പ്രശ്‌നം നേരത്തേയും സുസ്ഥിരവുമായ പരിഹാരത്തിന് ഇന്ത്യയുടെ പിന്തുണ അടിവരയിടുകയും ചെയ്തു.
ദുബായിൽ നടക്കുന്ന COP28 വേൾഡ് ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രസിഡന്റ് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തിയത്.
ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, ബന്ദികളെ മോചിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ പ രിഹരിക്കണം. ആക്രമണത്തിന്റെ ഇരകൾക്ക് മാനുഷിക സഹായമെത്തിക്കാൻ സുരക്ഷിതമായ വഴിയൊരു ക്കണമെന്നും മോദി പറഞ്ഞു.