യുഎഇയുടെ 52-ാം ദേശീയ ദിനത്തോടനുബന്ധിച്ച് അജ്മാനിൽ ഡിസംബർ 2 ന് മുമ്പുള്ള മുനിസിപ്പൽ ലംഘനങ്ങൾക്കുള്ള പിഴകളിൽ 52% ഡിസ്കൗണ്ട് നൽകുമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി അറിയിച്ചു.
2023 ഡിസംബർ 2-ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ലംഘനങ്ങൾക്കും ഈ ഡിസ്കൗണ്ട് ബാധകമാണ്. 2023 ഡിസംബർ 2 മുതൽ 2024 ജനുവരി 22 വരെ 52 ദിവസത്തിനുള്ളിൽ പിഴകൾ അടയ്ക്കുമ്പോഴാണ് 52% ഡിസ്കൗണ്ട് ലഭ്യമാകുക.