Search
Close this search box.

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നെറ്റ് സീറോ എനർജി മസ്ജിദ് യുഎഇയിൽ വരുന്നു

As with all of their new projects, Masdar City will ensure that at least 70 per cent of construction waste is diverted from landfills and use local and recycled materials wherever possible to reduce both costs and carbon footprint. Low-flow water fixtures, drought-resistant landscaping, and the use of recycled water for irrigation will reduce water use by 55 per cent.

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്‌ക് അബുദാബിയിലെ സുസ്ഥിര നഗര സമൂഹവും ഇന്നൊവേഷൻ ഹബ്ബുമായ മസ്ദാർ സിറ്റിയിൽ വരുമെന്ന് മസ്ദാർ സിറ്റിയിലെ സുസ്ഥിര വികസനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ ബ്രെക്കി അറിയിച്ചു.

നിരവധി നെറ്റ്-സീറോ എനർജി പ്രോജക്ടുകൾ രൂപകൽപ്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത് COP28 ന്റെ സമയത്ത് പ്രഖ്യാപിക്കുന്നതിനാൽ വ്യക്തിപരമായി പ്രത്യേക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2,349 ചതുരശ്ര മീറ്റർ ഘടനയിൽ 1,300 ആരാധകരെ ഉൾക്കൊള്ളാനാകുന്ന നെറ്റ്-സീറോ എനർജി മോസ്‌കിന്റെ നിർമ്മാണം അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1,590 ചതുരശ്ര മീറ്റർ ഓൺ-സൈറ്റ് പിവി പാനലുകൾ ( സൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ ) ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ ആവശ്യമായ ഊർജത്തിന്റെ 100 ശതമാനമെങ്കിലും ഈ മോസ്‌കിൽ ഉൽപ്പാദിപ്പിക്കും.

പരിസ്ഥിതി സംരക്ഷണവും സാംസ്കാരിക പൈതൃകവും കമ്മ്യൂണിറ്റി ബിൽഡിംഗും സമന്വയിപ്പിക്കുന്ന ഒരു നൂതന രൂപകൽപ്പനയിലൂടെ മേഖലയിലെ ആരാധനാലയങ്ങൾക്ക് ഒരു പുതിയ വ്യവസായ നിലവാരം സ്ഥാപിക്കാനും മസ്ദർ സിറ്റി ലക്ഷ്യമിടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!