റാസൽഖൈമയിലെ തെക്കൻ പ്രദേശങ്ങളിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ലൈസൻസ് ഫീസ് 25 ശതമാനം കുറച്ചതായി റാസൽ ഖൈമ സർക്കാർ ഇന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയാണ് ഈ വാണിജ്യ ലൈസൻസിങ് ഫീസ് കുറയ്ക്കാൻ നിർദ്ദേശം നൽകിയത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സൗകര്യങ്ങളുടെ ലൈസൻസ് പുതുക്കൽ ഫീസിൽ 20 ശതമാനം ഇളവ് നടപ്പാക്കാനും റാസൽഖൈമ ഭരണാധികാരി ഉത്തരവിട്ടിട്ടുണ്ട്
ഈ പ്രദേശങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങൾ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനും സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ തീരുമാനങ്ങൾ വന്നത്.