ബാഗിൽ മൈലാഞ്ചിപൊടിയാണെന്ന് യാത്രക്കാരൻ : ദുബായ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ കണ്ടെത്തിയത് 8.9 കിലോ കഞ്ചാവ്

Passenger found henna powder in his bag- 8.9 kg of cannabis was found in the bag of a passenger who arrived at Dubai airport.

മൈലാഞ്ചിപൊടിയാണെന്ന് പറഞ്ഞ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവ് പൊടി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഷ്യക്കാരനായ യാത്രക്കാരൻ പിടിയിലായി

യാത്രക്കാരന്റെ ബാഗ് പരിശോധനാ ഉപകരണങ്ങളിലൂടെ കടന്നുപോയപ്പോൾ ദുബൈ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നുകയായിരുന്നു. സ്കാനിങ്ങിൽ കണ്ട ചിത്രങ്ങളിലൂടെ ബാഗിനുള്ളിൽ അസാധാരണമായ എന്തോ ഉള്ളതായി സംശയം തോന്നിയതിനെത്തുടർന്ന് യാത്രക്കാരനെ ചോദ്യം ചെയ്തപ്പോൾ ബാഗിനകത്ത് മൈലാഞ്ചിപൊടിയാണെന്ന് പറയുകയായിരുന്നു. തുടർന്ന് ആശയക്കുഴപ്പത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച യാത്രക്കാരന്റെ ബാഗ് പരിശോധനയിൽ 8.9 കിലോഗ്രാം കഞ്ചാവ് കൈവശം വച്ചതായി കണ്ടെത്തി.

പിടികൂടിയ കഞ്ചാവും യാത്രക്കാരനേയും ദുബായ് പോലീസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി നാർക്കോട്ടിക്‌സിന് കൈമാറിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!