ഷാർജ ഖാലിദ് പോർട്ടിലെത്തിയ കണ്ടെയ്നറിലെ ബാഗിൽ നിന്ന് 10 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.

10 kg of drugs were seized from the bag in the container which arrived at Sharjah Khalid Port.

ഷാർജ ഖാലിദ് പോർട്ടിലെത്തിയ ഒരു കണ്ടെയ്നറിലെ ഒരു ബാഗിൽ നിന്ന് 10 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തതായി ഷാർജ പോർട്ട്, കസ്റ്റംസ് അറിയിച്ചു.

റേഡിയോളജിക്കൽ ഉപകരണം ഉപയോഗിച്ചുള്ള പതിവ് പരിശോധനയ്ക്കിടെയാണ് പോർട്ട് ഖാലിദിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഒരു കണ്ടെയ്നറിൽ സംശയാസ്പദമായ ഒരു ബാഗ് കണ്ടെത്തിയത്. തുടർന്ന് ബാഗിൽ 10.046 കിലോഗ്രാം ഭാരമുള്ള ഇരുണ്ട പുല്ലിന്റെ നിറത്തിൽ പത്ത് റോളുകളിലായി മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

പിടികൂടിയ മയക്കുമരുന്ന് തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!