കണ്ണൂർ മനയങ്ങാട് മാവിലച്ചൽ സ്വദേശിയും റാക് ടുഡൊ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനുമായ റനിലിനെ (36) താമസ സ്ഥലത്ത് ഇന്നലെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തി.
റാസൽഖൈമ പൊലീസ് ഫോറൻസിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പിതാവ് രാജൻ പതമ്പത്ത്. മാതാവ്: അനിത.