കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുവാൻ കാലതാമസം വരുന്നുണ്ടെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി പറയുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ Provisional Clearance Certificate കൂടി കിട്ടിയാൽ മാത്രമെ ഇവിടെത്തെ Cargo യിൽ നിന്നും Body release ചെയ്യുവാൻ കഴിയുളളു.അത് മാത്രമല്ല ഒരു പ്രവാസിയുടെ മൃതദേഹം കൊച്ചിയിലേക്കാണ് അയക്കേണ്ടതെങ്കിൽ ഈ സർട്ടിഫിക്കറ്റ് through Cochi വഴി മാത്രമെ അപേക്ഷിക്കുവാൻ കഴിയുകയുളളു. അങ്ങനെ വരുമ്പോൾ മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ ഒരുപാട് കാല താമസം എടുക്കും,അതു മാത്രമല്ല ഞായാറാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവർത്തിക്കാത്തതിനാൽ പ്രവാസികളുടെ ബന്ധു മിത്രാദികൾക്ക് അവരുടെ പ്രിയപ്പെട്ടവരുടെ മയ്യത്ത് അവസാനമായി ഒരു നോക്ക് കാണുവാൻ കാത്തിരിക്കേണ്ടതിൻ്റെ ദെെർഘ്യം കൂടുമെന്നും അഷ്റഫ് താമരശേരി പറയുന്നു.
മന്ത്രാലയത്തിലെ അധികാരികളോട് വിവരം അന്വേഷിച്ചപ്പോൾ മന്ത്രിയുമായി സംസാരിക്കുവാൻ ആവശ്യപ്പെടുകയാണ്. മാറി വരുന്ന നിയമങ്ങൾ മൂലം ഗൾഫ് രാജൃങ്ങളിൽ മൃതദേഹങ്ങൾ കെട്ടി കിടക്കേണ്ട അവസ്ഥ സംജാതമാകുന്നു. ഇത് പ്രവാസികളുടെ മൃതദേഹത്തോട് കാണിക്കുന്ന അനാദരവാണ്.
Provisional clearance certificate കൊണ്ട് സർക്കാരിന് എന്ത് നേട്ടമാണ് ലഭിക്കുക. മറിച്ച് മരിച്ച പ്രവാസിയുടെ ബന്ധുക്കൾക്ക് അവരുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണുവാൻ വേണ്ടി കാത്തിരിപ്പിൻ്റെ ദുരവസ്ഥ പറഞ്ഞറിയുക്കന്നതിനപ്പുറമാണ്. അപ്രതീക്ഷതമായി കൊണ്ട് വന്ന ഈ നിയമം ഉടൻ തന്നെ ഇല്ലാതാക്കുവാൻ കേന്ദ്ര സർക്കാരിനോട് അപേക്ഷിക്കുന്നുവെന്ന് അഷ്റഫ് താമരശേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.