യുഎഇയിൽ ഇന്ന് രാവിലെയുണ്ടായ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിവിധ ഭാഗങ്ങളിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 9 മണി വരെ ദൂരക്കാഴ്ച കുറയുമെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ ബറാക്ക പാലത്തിനും അൽ ഹംറ പാലത്തിനും ഇടയിലുള്ള വേഗപരിധി അബുദാബി പോലീസ് കുറച്ചിട്ടുണ്ട്. മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി മാറ്റുന്നത് പാലിക്കാനും ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രിയിലും ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥയായിരിക്കും. രാജ്യത്തിന്റെ പർവതപ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്തരിക പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.