Search
Close this search box.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ അഭൂതപൂർവമായ ഓഫറുകളുമായി ദുബായ് ജ്വല്ലറി ഗ്രൂപ്പ്

dubai-jewelery-group-with-unprecedented-offers-at-dubai-shopping-festival

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പിലൂടെ 300 ഉപഭോക്താക്കൾക്ക് 25 കിലോ സ്വർണം നേടാനുള്ള സുവർണ്ണാവസരം

ദുബായ്, യുഎഇ, നവംബർ 30, 2023 – താമസക്കാരെയും സന്ദർശകരെയും ഒരുപോലെ ആകർഷിക്കവിധം സജ്ജീകരിച്ചിരിക്കുന്ന ഗംഭീരമായ ഓഫറുകളോടൊപ്പം മേഖലയിലെ ജ്വല്ലറി വ്യവസായത്തിന്റെ വ്യാപാര സ്ഥാപനമായ ദുബായ് ജ്വല്ലറി ഗ്രൂപ്പ് (ഡിജെജി), ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ (DSF) തങ്ങളുടെ വിജയകരമായ സാന്നിധ്യം പ്രഖ്യാപിച്ചു. 2023 ഡിസംബർ 8-ന് ആരംഭിച്ച് 2024 ജനുവരി 14 വരെ നീളുന്ന ഈ വർഷത്തെ DSF ക്യാമ്പയിൻ ഗ്ലാമറിന്റെ വിശാലമായ ലോകമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

1996 മുതൽ വർഷങ്ങളായി നറുക്കെടുപ്പിലൂടെ 1100 കിലോഗ്രാമിലധികം സ്വർണം സമ്മാനിച്ച് DSF ക്യാമ്പയിനുകൾവഴി ദുബായ് ജ്വല്ലറി ഗ്രൂപ്പ് ( DJG) തനതായ ഒരു പൈതൃകം ഊട്ടിയുറപ്പിച്ചിട്ടുണ്ട്. മുൻ പതിപ്പുകളുടെ മഹത്തായ വിജയത്തെ കൂടുതൽ ഉജ്ജ്വലമാക്കിക്കൊണ്ട് 2023-2024 DSF ക്യാമ്പയിനെ സമാനതകൾ ഇല്ലാത്ത ഉയരങ്ങളിലേക്കാണ് DJG വിഭാവനം ചെയ്തിരിക്കുന്നത്. ശൈത്യകാലത്തിന്റെ സുഖകരമായ സ്പർശത്തെ അനുഭവവേദ്യമാക്കിക്കൊണ്ട് ദുബായുടെ പ്രശസ്തമായ ഷോപ്പിംഗ് ഫെസ്റ്റിവൽ ആഹ്ളാദിക്കാനും ആഘോഷിക്കാനുമാണ് DJG അവസരമൊരുക്കുന്നത്. ഉപഭോക്താക്കളുടെ ഭാവിയെത്തന്നെ രൂപപ്പെടുത്താൻ സാധ്യതയുള്ള ആഭരണങ്ങൾ വാങ്ങുന്നതിനും അവരുടെ ഭാഗ്യം പരീക്ഷിക്കുന്നതിനുമുള്ള മികച്ച അവസരംകൂടിയാണ് ഉത്സവപ്രൗഢിയുള്ള ഈ ക്യാമ്പയിനിലൂടെ സാധ്യമാകുന്നത്.

പങ്കെടുക്കുന്ന ഏതെങ്കിലും ജ്വല്ലറി ഔട്ട്‌ലെറ്റുകളിൽനിന്ന് 500 ദിർഹമോ അതിൽ കൂടുതലോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് DJGയുടെ എക്‌സ്‌ക്ലൂസീവ് നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഈ വർഷം, 300 ഭാഗ്യശാലികൾക്ക് 25 കിലോഗ്രാം സ്വർണം സമ്മാനമായി നേടാനുള്ള സുവർണ്ണാവസരമാണ് കാത്തിരിക്കുന്നത്. കൂടാതെ, ഡയമണ്ട്, പേൾ, അല്ലെങ്കിൽ പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണുകൾ ലഭിക്കും. ഇത് വിജയിക്കാനുള്ള സാധ്യത ഇരട്ടിയാക്കുന്നു.

“ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരു ഷോപ്പിംഗ് ആഘോഷത്തേക്കാൾ ലക്ഷ്വറിയുടെയും സ്റ്റൈലിന്റെയും ഒരു ഉത്സവംകൂടിയാണ്. DJG യിൽ, നിമിഷങ്ങളെ മനോഹരമായ ഓർമ്മകളാക്കി മാറ്റുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്, അതിന് ആഭരണങ്ങളുടെ കാലാതീതമായ ഭംഗിയേക്കാൾ മികച്ച മാർഗം വേറേയില്ലല്ലോ. ഈ വർഷത്തെ DSF ഗംഭീരമായൊരു അനുഭവമായിരിക്കുമെന്നതിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്, ഒപ്പം ഗ്ലാമറിന്റെയും ആഹ്‌ളാദത്തിന്റെയും ഈ ആഘോഷവേളയിൽ അതിന്റെ മുൻനിരയിൽത്തന്നെ ആയിരിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്.” – ദുബായ് ജ്വല്ലറി ഗ്രൂപ്പിലെ (DJG) ബോർഡ് മെമ്പറും മാർക്കറ്റിംഗ് ചെയർപേഴ്‌സണുമായ ലൈല സുഹൈൽ, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ DJGയുടെ പങ്കാളിത്തത്തെക്കുറിച്ച് ആവേശകരമായി പറഞ്ഞു.

2023-2024 ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഈ ഗംഭീരസമ്മാനങ്ങൾ നേടാനുള്ള അവസരം പ്രയോജനപ്പെടുത്താനും, ആഘോഷങ്ങളിൽ പങ്കുചേരാനും, മികച്ച ആഭരണങ്ങളുടെ ആകർഷണീയത ആസ്വദിക്കാനും DJG എല്ലാവരേയും ക്ഷണിക്കുന്നു. നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്:

പങ്കെടുക്കുന്ന 275 ഔട്ട്‌ലെറ്റുകളിൽ ഏതിലെങ്കിലുംനിന്ന് 500 ദിർഹം മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ, ഉപഭോക്താക്കൾക്ക് ഒരു നറുക്കെടുപ്പ് കൂപ്പണിനും ഡയമണ്ട്, പേൾ, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് നറുക്കെടുപ്പ് കൂപ്പണുകൾക്കും അർഹതയുണ്ട്. ഓരോ നറുക്കെടുപ്പ് കൂപ്പണും ഉ പഭോക്താക്കൾക്ക് ഇനിപ്പറയുന്നവ നേടാനുള്ള അവസരം നൽകുന്നു:

• 2022 ഡിസംബർ 8 മുതൽ 2023 ജനുവരി 14 വരെയുള്ള എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും 4 വിജയികൾവീതം (250 ഗ്രാം വീതം) 25 കിലോ സ്വർണംനേടാനുള്ള അവസരം
• മെഗാ നറുക്കെടുപ്പിൽ 20 വിജയികൾക്ക് കാൽ കിലോ വീതം സ്വർണം സമ്മാനം
• കൂടാതെ, 200 വിജയികൾക്ക് ഡിജിറ്റൽ നറുക്കെടുപ്പിൽ 10 ഗ്രാം വീതം സ്വർണം നേടാനുള്ള അവസരവും ലഭിക്കും. പങ്കെടുക്കാൻ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പ് കൂപ്പണിലെ QR കോഡ് സ്കാൻ ചെയ്യുക മാത്രംമതി

മലബാർ ഗോൾഡ് & ഡയമണ്ട്‌സ്, ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്‌സ്, ജവഹാര ജ്വല്ലറി, തനിഷ്‌ക്, മീന ജ്വല്ലറി, കാൻസ്, അൽ റൊമൈസാൻ, സ്‌കൈ ജ്വല്ലറി തുടങ്ങിയവ പങ്കെടുക്കുന്ന ബ്രാൻഡുകളിൽ ഉൾപ്പെടുന്നു. പങ്കെടുക്കുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ പൂർണ്ണമായ ലിസ്റ്റ്, നറുക്കെടുപ്പ് തീയതികൾ, വേദികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്ക് ദയവായി വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് http://dubaicityofgold.com/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!